തണ്ണിത്തോട്: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷി

ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. ഡി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ടി. സി. വിജയകുമാർ, ജില്ല കമ്മിറ്റി അംഗം സുഭാഷ് തേക്കുതോട്, ഒ.ബി.സി മോർച്ച കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം. വി. സുകേശൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ. എം വർഗീസ് , യുവമോർച്ച കോന്നി മണ്ഡലം ട്രഷറർ വിഷ്ണു എസ്. നായർ,​ ന്യൂനപക്ഷ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അജിൻ, യുവമോർച്ച തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.രാഹുൽ, രാഹുൽ .എം നായർ, ഗോപകുമാർ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.