കൊടുമൺ: ഹരിത കേരള മിഷൻ കൃഷിവകുപ്പ് പഞ്ചായത്തിലും സംയുക്താഭിമുഖ്യത്തിൽ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കൊടുമൺ പഞ്ചായത്തിൽ തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ തരിശ് ഭൂമിയിൽ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ദേവഹരിതം പദ്ധതിയുടെ പഞ്ചായത്തുതല ആലോചന യോഗം അങ്ങാടിക്കൽ വടക്ക് പെരുമലത്തളി മഹാദേവർ ക്ഷേത്രത്തിൽ നടന്നു.
നക്ഷത്ര വനം നിർമ്മിക്കും
ക്ഷേത്രപരിസരത്ത് തരിശുകിടക്കുന്ന ഒരേക്കർ ഭൂമിയിൽ വാഴപ്പച്ചക്കറികൾ ക്ഷേത്ര പൂജയ്ക്ക് ആവശ്യമായ പൂച്ചെടികൾ നക്ഷത്ര വനം എന്നിവ നിർമ്മിക്കാനാണ് പദ്ധതി. ക്ഷേത്രത്തിന്റെ 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിക്ക് സബ്സിഡിയോട് കൂടി പ്രൊജക്റ്റ് തയാറാക്കി നൽകാമെന്നാണ് ആലോചന. പച്ചക്കറി കൃഷിയോടൊപ്പം വാഴക്കൃഷി, ക്ഷേത്ര ആവശ്യത്തിനായി നടപ്പാതയോട് ചേർന്ന് പുഷ്പകൃഷി,കിഴങ്ങുവിള കൃഷി എന്നിവയും,നക്ഷത്ര വനം, ഔഷധ തോട്ടം,എന്നിവ നിർമ്മിക്കാനും സപ്താഹം ആവശ്യത്തിനായി ഒഴിച്ചിട്ട സ്ഥലത്ത് ഗ്രോബാഗിൽ കൃഷി ചെയ്യാനും തീരുമാനിച്ചു.
കാർഷിക കർമ്മസേനയുടെ സഹായത്തോടെ പ്രവർത്തനം
കാർഷിക കർമ്മസേനയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നടത്താം എന്നും കൃഷി ഓഫീസർ അറിയിച്ചു.കൊടുമൺ അങ്ങാടിക്കൽ വടക്ക് പെരുമലത്തളി മഹാദേവർ ക്ഷേത്രത്തിൽ നടന്ന ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ വഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശശിധരൻ, കൃഷി ഓഫീസർ ആദില,ഹരിത കേരളം മിഷൻ ആർ.പി ഗോകുൽ,വാർഡ് മെമ്പർ ബാലചന്ദ്രൻ,ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ഭുവന ചന്ദ്രൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി.തുടർന്നുള്ള എല്ലാ നടപടികൾക്കും ക്ഷേത്രം ഭാരവാഹികളുടെയും പഞ്ചായത്തിന്റെ എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ഉപദേശക സമിതി അംഗങ്ങൾ, നാട്ടുകാർ, ഹരിത കേരളം മിഷൻ ഉദ്യോഗസ്ഥർ കൃഷിഭവൻ ജീവനക്കാർ ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.