12-lions-club
പത്തനംതിട്ട ലയൺസ് ക്ലബ്ബിന്റെ പുതിയ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ്് ഡിസ്ട്രിക്ട് ഗവർണർ കെ തോമസ് നിർവഹിക്കുന്നു . പ്രസിഡന്റ് ജി ചന്ദ്രൻ , മോഹൻ പിളള , പി എസ് ബാബു , എസ് മനോഹരൻ , പി സി ചാക്കോ , ജേക്കബ് അലക്സ് എന്നിവർ സമീപം

പത്തനംതിട്ട : ലയൺസ് ക്ലബിന്റെ പുതിയ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ കെ തോമസ് നിർവഹിച്ചു.ചടങ്ങിൽ ഡിസ്ട്രിക്ട് ട്രഷറർ പി.സി ചാക്കോ,മോഹൻപിള്ള, പി.എസ് ബാബു, എസ്.മനോഹരൻ,ജേക്കബ് അലക്സ് തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റ് ജി ചന്ദ്രൻ,സെക്രെട്ടറി വി.ടി സുരേന്ദ്രൻപിള്ളയ്,ട്രഷറർ അജു ജോർജ്,അഡ്മിനിസ്‌ട്രേറ്റർ മോഹൻപിള്ളയ്,സർവീസ് ചെയപേഴ്സൺ സാം പാറപ്പാട്ട് ,എം.സി.സി മനോഹരൻ,ഡി.എം കുരുവിള ,ഡോക്ടർ ജോസ്‌കുട്ടി പി.കെ തുടങ്ങിയവർ ചാർജെടുത്തു . ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം വൃക്ഷ തൈ ക്ലബ് അങ്കണത്തിൽ നട്ട് ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമൺ നിർവഹിച്ചു.പൂർണമായും കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു മീറ്റിംഗ് നടത്തിയത് .