ഇളകൊള്ളൂർ: വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ 20 ന് നടക്കേണ്ട കർക്കിടക വാവുബലിതർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി രാമനന്ദൻ നായർ അറിയിച്ചു. അന്ന് രാവിലെ 5 മുതൽ തിലഹോമം, വിഷ്ണുപൂജ, പിതൃപൂജ, എന്നിവ നടത്താനുള്ള സൗകര്യമുണ്ട്. 18 പുരോഹിതർ സാമൂഹ്യ അകലം പാലിച്ച് കർമ്മങ്ങളിൽ പങ്കെടുക്കും. ഇതിനുള്ള കൂപ്പണുകൾ 19വരെ ലഭ്യമാണ്. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഫോൺ: 9539521282.