പത്തനംതിട്ട: ലയൺസ്‌ ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ കെ.തോമസ് നിർവഹിച്ചു .ഡിസ്ട്രിക്ട് ട്രഷറർ പി.സി ചാക്കോ ,മോഹൻപിള്ള ,പി.എസ് ബാബു ,എസ്.മനോഹരൻ,ജേക്കബ് അലക്സ് തുടങ്ങിയവർ സംസാരിച്ചു .പ്രസിഡന്റ് ജി.ചന്ദ്രൻ,സെക്രട്ടറി വി.ടി സുരേന്ദ്രൻ പിള്ള,ട്രഷറർ അജു ജോർജ് , അഡ്മിനിസ്ട്രേറ്റർ മോഹൻപിള്ള,സർവീസ് ചെയർപേഴ്സൺ സാം പാറപ്പാട്ട് , എം.സി.സി മനോഹരൻ,ഡി.എം കുരുവിള,ഡോക്ടർ ജോസ്‌കുട്ടി പി.കെ തുടങ്ങിയവർ ചാർജെടുത്തു.ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം വൃക്ഷ തൈ ക്ലബ് അങ്കണത്തിൽ നട്ട് ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമൺ നിർവഹിച്ചു.പൂർണമായും കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു മീറ്റിംഗ് നടത്തിയത് .