പന്തളം: ജില്ലാ സഹകരണ ആശുപത്രിയിൽ പനിയ്ക്ക് ചികിത്സ തേടി എത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 6 മുതൽ ആശുപത്രി അടച്ചിരുന്നു. ഇവിടുത്തെ സോക്ടർമാരുടെയും 12 ജീവനക്കാരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റിവായതിനെ തുടർന്ന് ഒ.പി പ്രവർത്തനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. കുളനട ടൗൺ (14) വാർഡിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയും പരിസരവും ഇന്നലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്കതമാക്കി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ടന്ന് സംഘം പ്രസിഡന്റ് കെ.കെ.ജയിൻ വൈസ് പ്രസിഡന്റ് ശ്രീദേവി എസ്.നായർ ,സെക്രട്ടറി കെ.രമാദേവി എന്നിവർ അറിയിച്ചു.