പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ പരിഭ്രാന്തി സൃഷ്ടിച്ച പ്രവാസിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ചെന്നീർക്കര സ്വദേശിയായ പ്രവാസി വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഇരുചക്രവാഹനത്തിൽ മാസ്ക് ധരിക്കാതെ നഗരത്തിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഓടി. പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധന ഫലം നെഗറ്റീവാണെങ്കിലും കുറച്ച് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയേണ്ടിവരും. കഴിഞ്ഞ 8 നായിരുന്നു സംഭവം.