12-bjp-cgnr
ബിജെപി മുണ്ടൻകാവിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മുണ്ടൻകാവ് ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡർ നീക്കം ചെയ്ത് മനുഷ്യന് ജീവൻ നഷ്ടപ്പെടുന്ന അപകട സാഹചര്യം ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി.സംസ്ഥാന സമിതി അംഗം എം.എ ഹരികുമാർ, ജനറൽ സെക്രട്ടറി രമേശ് പേരിശേരി,വൈസ് പ്രസിഡന്റ് കെ.സത്യപാൽ, സെക്രട്ടറി രാജേഷ് ഗ്രാമം,ട്രഷറാർ മനു കൃഷണൻ,പ്രമോദ് കോടിയാട്ടുകര,ബി.ജയകുമാർ, എസ്.വി പ്രസാദ് എന്നിവർ പങ്കെടുത്തു.