കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. എലിയറയ്ക്കൽ സിന്ധു ഭവനത്തിൽ പത്രം ഏജന്റ് ഗോപിനാഥൻനായരെ മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപത്ത് ശനിയാഴ്ച രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇത് രണ്ടാം തവണയാണ് കാട്ടുപന്നി ആക്രമിക്കുന്നത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.