പത്തനംതിട്ട : കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ഡ്രൈവറും യാത്രക്കാരുമായി സമ്പർക്കം ഒഴിവാക്കാനായി ഓട്ടോറിക്ഷകളിൽ ഷീൽഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ നിർവഹിച്ചു. കെ.വൈ. ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ഏരിയാ സെക്രട്ടറി ഇ.കെ. ബേബി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അഡ്വ. അബ്ദുൾ മനാഫ് നന്ദിയും പറഞ്ഞു. പ്രിയ അജയൻ, അശോകൻ ഓമല്ലൂർ, സുനിൽ മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.