തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് ഓഫീസിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചു. അഞ്ചു ലീറ്റർ ശേഷിയുള്ളതാണിത്. ഒരു പ്രാവശ്യം നിറച്ചാൽ 3000 പേർക്ക് ഉപയോഗിക്കാം. അനാവശ്യമായി നഷ്ടപ്പെടില്ല. യന്ത്രത്തിന്റെ തൊട്ടടുത്ത് എത്തി കൈകാണിച്ചാൽ ആവശ്യത്തിനു മാത്രം സാനിറ്റൈസർ കൈകളിൽ വീഴും. ഒന്നിന് 16000 രൂപയാണ് വില. പൊതുസ്ഥലത്ത് കുപ്പിയിൽ സാനിറ്റൈസർ വയ്ക്കുന്ന നിലവിലെ രീതിയിൽ നിന്നും വ്യത്യസ്ഥമാണിത്. ഉപയോഗിക്കുന്നവരുടെ കൈകൾ സുരക്ഷിതമാകുമെങ്കിലും സാനിറ്റൈസർ കുപ്പിയിൽ കൂടുതൽപേർ കൈകൊണ്ട് തൊടുന്നതത് സുരക്ഷിതമല്ല. അല്ലെങ്കിൽ കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ യന്ത്രം വേണം. ഇതിനു പരിഹാരമായാണ് സാമൂഹിക അകലം പാലിക്കാവുന്ന സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽ കുമാർ പറഞ്ഞു.