കലഞ്ഞൂർ; കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് 1988 ബാച്ചിലെ വിദ്യാർത്ഥികളുടെ നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ടി.വി നൽകി. പ്രിൻസിപ്പൽ ജയഹരി ഉദ്ഘാടനം ചെയ്തു. ജിതേഷ് രാമരുപോറ്റി, ഫാ.മാത്യൂസ്.ടി.ജോൺ എന്നിവർ ചികിത്സാ സഹായം വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോൺ മാത്യു,ഗൗതമി,അലി അസഗർ,അനിൽ,സജയൻ ഓമല്ലൂർ,ഫിലിപ്പ് ജോർജ്ജ്,ജെറിൻ മാത്യു, ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു.