കൊടുമൺ: ഇടത്തിട്ട - അങ്ങാടിക്കൽ റോഡിന്റെ നിർമ്മാണം ഒരു കോടി രൂപ ചെലവിൽ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ചിറ്റയം ഗോപകുമാർ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് പണം അനുവദിച്ചത്. നിർമ്മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ആർ.ബി.രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.പ്രകാശ്, ഗ്രാമപഞ്ചായത്ത് മെമ്പർ ശാരദ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എൻ.സലിം ,സിംല രാജൻ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീന, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ റെസീന, അസി.എഞ്ചിനീയർമാരായ മനു, മുരുകേശ് എന്നിവർ സംസാരിച്ചു.