12-karavapasu
ജില്ലാ പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് മുഖന നടപ്പാകുന്ന കറവപ്പശു വിതരണ പദ്ധതി തടിയൂർ ക്ഷീരോദ്പാദക സഹരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയുന്നു

തടിയൂർ :ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പശുവളർത്തൽ പ്രോത്സാഹന പദ്ധതി തടിയൂർ ക്ഷീരോദ്പാദക സഹരണ സംഘത്തിൽ ആരംഭിച്ചു.
തടിയൂർ സഹകരണ സംഘത്തിലെ 5 കർഷകർക്കാണ് കറവപ്പശുവിനെ വാങ്ങുന്നതിന് 40000 രൂപ വീതം പലിശ രഹിത വായ്പ നൽകിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ടിൽ നിന്നാണ് വായ്പ.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി റ്റി തോമസ്‌കുട്ടി, അംഗങ്ങളായ അനന്ദക്കുട്ടൻ, സുരേഷ് കുഴുവേലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൻജയകുമാർ, കോയിപ്രം ഡയറി എക്സ്റ്റൻഷൻ ഓഫീസർ അജിതാ ദേവി, സംഘം സെക്രട്ടറി തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. റിനു കെ ജോസ് കണ്ണാടിയ്ക്കൽ, കുഞ്ഞുമോൾ റെജി പന്തോളിൽ, ഉത്തമൻ നെലിമൂട്ടിൽ, സുമതി സിംഗ് തെക്കേക്കര, സജി ചകിണിപ്പാക്കൽ എന്നിവർക്കാണ് സഹായം ലഭിച്ചത്.