കൊടുമൺ: സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.അനുരാജ് അദ്ധ്യക്ഷത വഹിച്ചു, നിയോജകമണ്ഡലം സെക്രട്ടറി പൊരിയക്കോട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം എംസി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി അരുൺ കൃഷ്ണൻ, പി.കെ രാധാകൃഷ്ണൻ, അജീഷ്‌കുമാർ, ഗോകുൽ കൃഷ്ണൻ, ഗൗതം എന്നിവർ സംസാരിച്ചു.