devaharitham
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ദേവഹരിതം പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി കരനെൽകൃഷിക്ക് വിത്തെറിഞ്ഞു നിർവ്വഹിക്കുന്നു

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ ക‌ൃഷി നടപ്പാക്കുന്ന ദേവഹരിതം പദ്ധതി തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ദേവസ്വം കമ്മിഷണർ വി.കൃഷ്ണകുമാർ വാര്യർ പദ്ധതി വിശദീകരിച്ചു. മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, പ്രകൃതി കൃഷി പ്രചാരകൻ ഓമനകുമാർ, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, ജനറൽ സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, മുൻസിപ്പൽ കൗൺസിലർമാരായ രാധാകൃഷ്ണൻ വേണാട്ട്, ജിജീഷ്‌കുമാർ, സബ് ഗ്രൂപ്പ് ഓഫിസർ ടി.പി.നാരായണ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു.