13-monkey
കൊടുമൺ ടൗണിനടുത്ത് മോനിഷ ഭവനത്തിൽ ശശിധരന്റെ വീടിന്റെ ഗേറ്റിൽ കാവലിരിക്കുന്ന കുരങ്ങൻ. കൂട്ടിന് ഒരുകാക്കയും ഉണ്ട്.

കൊടുമൺ : പന്നി ശല്യത്തിന് പുറകെ കുരങ്ങു ശല്യവും നാട്ടിൽ രൂക്ഷമാകുന്നു. ഇതോടെ കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് പ്രദേശ വാസികൾ. ഇപ്പോൾ കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒറ്റയ്ക്കും കൂട്ടായും കൃഷി തുടങ്ങിയിട്ടുണ്ടെങ്കിലും പന്നി ശല്യമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

ഭാരിച്ച ചെലവ് വഹിച്ചാണ് കൃഷിയിറക്കുന്നത്. കൃഷി സ്ഥലത്തിന് ചുറ്റും വേലികെട്ടണം. ഇതിനാകട്ടെ യാതൊരുധനസഹായവും ഇല്ല. ഇപ്പോൾ കുരങ്ങും നാട്ടിലിറങ്ങി തുടങ്ങി. കുരങ്ങിന് കരിക്കും ഏത്തക്കുലയും മതി. പന്നി മണ്ണിനടിയിലെ ഏതുവിളയും മാന്തും. ഏത്തക്കായ് ഓരോന്നായി പറിച്ചെടുത്താണ് തിന്നുന്നത്. കൃഷി നഷ്ടമുണ്ടാകുന്ന കർഷകർക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളായ കൃഷി ചെയ്യുന്നവരുടെ ആവശ്യം.