മല്ലപ്പള്ളി :ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മല്ലപ്പള്ളി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.ജില്ലാ ചെയർമാൻ മോഹൻ ജെ.നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഭാരവാഹികളായ ജി.അജിത് കുമാർ,ജി.പത്മകുമാർ,സുബിൻ വർഗീസ്, രഞ്ജിത് കെ.പി,ജില്ലാ കമ്മിറ്റി അംഗങ്ങളായ രവികുമാർ സി.എൻ,ബാബു കൃഷ്ണകല എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിലാണ് പന്ത്രണ്ടംഗ താലൂക്ക് കമ്മിറ്റി രൂപീകരിച്ചത്.മല്ലപ്പള്ളി താലൂക്ക് ഭാരവാഹികളായി കെ.ജി.ശ്രീധരൻപിള്ള (ചെയർമാൻ),കെ.എസ് സതീഷ് കുമാർ (വൈസ് ചെയർമാൻ), പ്രൊഫ.എസ്.അനിൽകുമാർ (ട്രഷറാർ), രാജീവ് കെ നായർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.