അങ്ങാടിക്കൽ : ഡി.വൈ.എഫ്.ഐ അങ്ങാടിക്കൽ മേഖലാ കമ്മിറ്റി വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ ഭാഗമായി മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ അങ്ങാടിക്കൽ യൂണിറ്റിലെ അന്തേവാസികൾക്ക് ബിരിയാണി ഫെസറ്റ് നടത്തി. മേഖലാ കമ്മിറ്റി പ്രസിഡന്റ് ദിലു സെക്രട്ടറി രാഹുൽ,അരുൺ ഷാജി, രതീശ് സിജു, ജിനേശ്, നവീൻ,വിഷ്ണു,സൂരജ്, മിഥുൻ എന്നിവർ നേതൃത്വം നൽകി.