മല്ലപ്പള്ളി : ഐ.സി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 99.5% മാർക്കോടെ ജംഷെഡ്പൂരിലുള്ള കാർമേൽ ജൂനിയർ കോളേജ് വിദ്യാർത്ഥിനി ഐശ്വര്യ സാം ജാർഖണ്ഡ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. തിരുവല്ല സ്വദേശികളായ സാം മാത്യു,സുജ സാം ദമ്പതികളുടെ മകളാണ്.ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്.സ്‌കോർ:കണക്ക് 100,ഫിസിക്സ് 100,കെമിസ്ട്രി 100,കമ്പ്യൂട്ടർ സയൻസ് 100,ഇംഗ്ലീഷ് 98. കമ്പ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം നേടുവാനും തുടർന്ന് സിവിൽ സർവീസുമാണ് ലക്ഷ്യം.