അടൂർ : ഗുരുധർമ്മ പ്രചരണസഭ അടൂർമണ്ഡലം കമ്മിറ്റി, ശിവഗിരി ആശ്രമം നോർത്ത് അമേരിക്ക അടൂർ മേഖല കമ്മിറ്റി എന്നിവയുടെ നേത്യത്വത്തിൽ അടൂർ മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തു.ശിവഗിരി മഠം നോർത്ത് അമേരിക്ക രക്ഷാധികാരി ടി.പി അനിരുദ്ധൻ കസ്തൂർബ ഗാന്ധി ഭവൻ മാനേജർ ജയകുമാറിന് കിറ്റുകൾ കൈമാറി. ഗുരുധർമ്മ പ്രചരണസഭജില്ലാ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രൻ, ശിവഗിരി ആശ്രമം നോർത്ത് അമേരിക്ക അടൂർ മണ്ഡലം ചെയർമാൻ കുടശനാട് മുരളി , ജനറൽകൺവീനർ പഴകുളം ശിവദാസൻ, ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതി അംഗവും ജിസിസി. കോ ഓർഡിനേറ്ററുമായ അനിൽ തടാലിൽ,വൈസ് പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ,രാജേന്ദ്രൻ പന്തളം,ജോ.കൺവീനർ ഉഷപുഷ്പൻ, ശ്രീദേവ് എസ്,രശ്മി രാജേന്ദ്രൻ, ജഗദമ്മ ശേഖർ, രമണീപ്രകാശ്, എന്നിവർ പങ്കെടുത്തു. തുടർന്നു ചേർന്നയോഗത്തിൽ ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സമാഹരണം നടത്തുവാൻ തീരുമാനിച്ചു.