പന്തളം: മാലിന്യം സംസ്‌ക്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ പന്തളത്ത് മാലിന്യം കുന്നുകൂടുന്നു. ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ് പ്രദേശത്ത്. പന്തളം കറുതോട്ടയം ചന്തയുടെ കിഴക്ക് ഭാഗത്ത് മുട്ടാർ നീര് ഒഴുക്കുചാലിനോട് ചേർന്നുള്ള സ്ഥലത്താണ് മാലിന്യങ്ങൾ കൊണ്ടു തള്ളുന്നത്. നഗരസഭ ലക്ഷക്കണക്കിന് രൂപമുടക്കിസ്ഥാപിച്ച ഖരമാലിന്യസംസ്‌ക്കരണ പ്ലാന്റ് പ്രവർത്തനരഹിതമായതോടെ മാലിന്യങ്ങൾ ചാലിലേക്ക് തള്ളുകയാണ്. 2018ലെ പ്രളയത്തിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് വെള്ളത്തിൽ മുങ്ങിയതു കാരണം പ്രവർത്തനരഹിതമായി. ഇതിന്റെ തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരുനടപടികൾ ഇതുവരെയും നഗരസഭ സ്വീകരിച്ചിട്ടില്ല.പന്തളം കുറുംതോട്ടയം, കുന്നുക്കുഴി, കുരമ്പാല, കടയ്ക്കാട് എന്നീ ചന്തകളി മത്സ്യമാംസത്തിന്റെയും പച്ചക്കറികളുടെയുംഅവശിഷ്ടങ്ങളും,കോഴിക്കടകളിലെ വേസ്റ്റും ഹോട്ടലുകളിലെയും പഴം പച്ചക്കറി കടകടകളിലെയും അവശിഷ്ടങ്ങളുംമെല്ലാം നഗരസസഭ ശേഖരിച്ച് ഇവിടെ കൊണ്ടു തള്ളുകയാണ്.
അറവു മാലിന്യവും തള്ളുന്നു
സമീപ സ്ഥലങ്ങളിൽ അനധികൃതമായി കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ അവശിഷ്ടങ്ങളും രാത്രികാലങ്ങളിൽ പെട്ടിഓട്ടോയിലും വാഹനങ്ങളിലും കയറ്റി ഇവിടെ കൊണ്ടിടുന്നതും പതിവാണ്. അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ സമീപമുള്ള പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റന്റ്, പന്തളം നഗരസഭ ഓഫീസ്,ഗ്രാമ ന്യായാലയം, ഐ.സി.ഡി.എസ്, ട്രഷറി, കെ.എസ്.ഇ.ബി.ഓഫീസ് എന്നി ഓഫീസുകളിലെ ജീവനക്കാരും ഇവിടെ ആവശ്യങ്ങൾക്ക്എത്തുന്നവരും ഉൾപ്പെടെയുള്ളവർ ദുർഗന്ധം കാരണം ദുരിതത്തിലാണ്. പന്തളം ജംഗ്ഷനിലടക്കം വ്യാപാരികളും മുക്ക് വായും മൂടി കെട്ടിയാണ് കടകളിൽ കച്ചവടത്തിന് വർഷങ്ങളായി എത്തുന്നത്. മുട്ടാർ നീര് ഒഴുക്ക് ചാലിന്റെ ഇരുവശങ്ങളിലുള്ള വീടുകളിലെയും ഹോട്ടലുകളിലെയും കിണറുകളിലെയും വെള്ളം കുടിക്കാൽ കഴിയുന്നില്ല. ജലത്തിന് ദുർഗന്ധവും നിറവ്യത്യാസവുമാണ്.
ഗ്രാമന്യായാലയകോടതി വളപ്പിൽ പ്രവർത്തിക്കുന്ന കാന്റീനിൽ ഭക്ഷണം കഴിക്കാൻ ആളുകൾ ദുർഗന്ധം കാരണം എത്താത്തതിനാൽ കാന്റീൻ അടക്കേണ്ടി വന്നു
എസ്.രാജു
(നടത്തിപ്പുകാരൻ)
- നഗരസഭയുടെ ഖരമാലിന്യസംസ്‌ക്കരണ പ്ലാന്റ് പ്രവർത്തനരഹിതം
-തകരാർ പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം
-മുട്ടാൻ നീർച്ചാലിന്റെ സമീപത്തുള്ള വീടുകളിലെ കിണറുകളിലും മാലിന്യം