പന്തളം: കൊവിഡ് സ്ഥിരികരിച്ചവർ പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങങ്ങളിൽ പലരുമായി സമ്പർക്കം പുലർത്തിയതിനാൽ പന്തളം സി.ഐ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. അടൂർ ഡിവൈ.എസ്.പി ബിനുവിന്റെ നിർദ്ദേശാനുസരണമായിരുന്നു ബോധവൽക്കരണം. മൈക്ക് അനൗൺസുമെന്റ് നടത്തി. വീടിന് പുറത്തും, കടകളിൽ എത്തുന്നവരും നിർബന്ധമായി മസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കണമെന്നും നിർദേശിച്ചു. നിയന്ത്രണങ്ങളും പൊലീസ് കർശനമാക്കി.