മല്ലപ്പള്ളി : തരിശുനിലങ്ങളെ ഹരിതാഭമാക്കുവാൻ കെ.പി.എം.എസ് മല്ലപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹരിതം കാർഷിക പദ്ധതി ആരംഭിച്ചു. മുരണിയിൽ നടന്ന ചടങ്ങിൽ യൂണിയൻതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവൽ നിർവഹിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അജയകുമാർ മക്കപ്പുഴ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി,പി.എസ്. രാജമ്മ, കൃഷി ഓഫിസർ ജോസഫ് ജോർജ്ജ്, ജില്ലാ ഭാരവാഹികളായ അനിൽ ബെഞ്ചമിൻപാറ, ബിജു ജനാർദ്ദനൻ, യൂണിയൻ സെക്രട്ടറി മനോജ് കുമാരസ്വാമി,ട്രഷറർ സുരേന്ദ്രൻ കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എസ്.സുജാത എന്നിവർ സംസാരിച്ചു.