റാന്നി: സ്വാതന്ത്ര്യ സമര സേനാനി റാന്നി വളഞ്ഞന്തുരുത്തിൽ ഷെവലിയാർ ജേക്കബ് സ്റ്റീഫൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് റാന്നി സെന്റ്തോമസ് ക്നാനായ വലിയ പള്ളിയിൽ. കോൺഗ്രസിൽ വിവിധ ചുമതലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് കേരള കോൺഗ്രസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റായി. സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഭാഗമായി. കല്ലേറ്റുങ്കര സിൽവർ പ്ലൈവുഡ് മിൽസിന്റെ സ്ഥാപക മാനേജിംഗ് പാർട്ണറായി.
റാന്നി സെന്റ്തോമസ് കോളേജിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. ക്നാനായ സമുദായ സെക്രട്ടറിയായിരുന്നു. മലങ്കര വലിയ പള്ളി വക സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ, റാന്നി വലിയ പള്ളി ട്രസ്റ്റി, ക്നാനായ സമുദായത്തിന്റെ "എസെസ്സാ" മാസികയുടെ ചീഫ് എഡിറ്റർ, "ക്നാനായ ദീപം" മാസികയുടെ എഡിറ്റോറിയൽ ബോർഡംഗം തുടങ്ങിയ നിലകളിലം സാമൂഹ്യരംഗത്തും സജീവമായിരുന്നു.
റാന്നി സീനിയർ സിറ്റിസൺ അസോസിയേഷൻ, കേരള ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺ അസോസിയേഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 'പിന്നിട്ട പടവുകൾ', 'സായാഹ്ന സമരണകൾ', 'മേഘപാളികൾക്കപ്പുറത്ത്' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: നീലമ്പേരൂർ പാറേൽ കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ : രവി ജേക്കബ് (വ്യവസായി) , കുഞ്ഞൂഞ്ഞമ്മ, മറിയാമ്മക്കുട്ടി, ഐഷ.
മരുമക്കൾ: പരേതനായ എം.സി. എബ്രഹാം മേപ്പാരത്തിൽ, പരേതനായ പ്രൊഫ. കെ.സി. കുര്യാക്കോസ് കുന്നിരിക്കൽ, കെ.കെ.തോമസ് അമ്പൂരാൻ (ഫെഡറൽ ബാങ്ക്), രജീന ജേക്കബ് താമരപ്പള്ളി.