പത്തനംതിട്ട ജില്ലയിൽ ഇന്നലെ 39 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 534 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ ജില്ലയിലുളള മൂന്നു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 296 ആണ്.
നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 237 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 224 പേർ ജില്ലയിലും, 13 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 144 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 23 പേരും, അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 60 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ ഏഴു പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 262 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 47 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കേരളത്തിന് പുറത്തുനിന്ന് എത്തിവർ
1) ഷാർജയിൽ നിന്ന് എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 55 വയസുകാരി.
2) ഒമാനിൽ നിന്ന് എത്തിയ മൈലപ്ര സ്വദേശിയായ 21 വയസുകാരൻ.
3) ദോഹയിൽ നിന്ന് എത്തിയ കുളനട സ്വദേശിയായ 28 വയസുകാരൻ.
4) ഡൽഹിയിൽ നിന്ന് എത്തിയ കോന്നി സ്വദേശിയായ 59 വയസുകാരൻ.
5) ദോഹയിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിയായ 32 വയസുകാരൻ.
6) ദുബായിൽ നിന്ന് എത്തിയ ആനിക്കാട് സ്വദേശിയായ 41 വയസുകാരൻ.
7) സൗദിയിൽ നിന്ന് എത്തിയ അയിരൂർ സ്വദേശിയായ എട്ടു വയസുകാരൻ.
8) ദുബായിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 28 വയസുകാരൻ.
9) ഡൽഹിയിൽ നിന്ന് എത്തിയ ഇരവിപേരൂർ സ്വദേശിനിയായ 45 വയസുകാരി.
10) ഖത്തറിൽ നിന്ന് എത്തിയ അടൂർ, മുണ്ടപ്പളളി സ്വദേശിയായ 26 വയസുകാരൻ.
11) ദുബായിൽ നിന്ന് എത്തിയ കടമ്പനാട് സ്വദേശിയായ 51 വയസുകാരൻ.
12) മസ്‌ക്കറ്റിൽ നിന്ന് എത്തിയ ഏനാദിമംഗലം സ്വദേശിയായ 56 വയസുകാരൻ.
13) കുവൈറ്റിൽ നിന്ന് എത്തിയ തെളളിയൂർ സ്വദേശിയായ 31 വയസുകാരൻ.
14) യു.എ.ഇ.യിൽ നിന്ന് എത്തിയ വളളിക്കോട് സ്വദേശിയായ 29 വയസുകാരൻ
എന്നിവർക്കാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
15) തുകലശേരി സ്വദേശിനിയായ 47 വയസുകാരി
16) കുമ്പഴ സ്വദേശിയായ 31 വയസുകാരൻ.
17) പത്തനംതിട്ട സ്വദേശിനിയായ 50 വയസുകാരി.
18) കുലശേഖരപതി സ്വദേശിയായ 40 വയസുകാരൻ.
19) കുമ്പഴ സ്വദേശിയായ 22 വയസുകാരൻ.
20) കുലശേഖരപതി സ്വദേശിനിയായ 25 വയസുകാരി.
21) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരി.
22) കടമ്മനിട്ട സ്വദേശിയായ 26 വയസുകാരൻ.
23) മേലെവെട്ടിപ്രം സ്വദേശിനിയായ 51 വയസുകാരി.
24) പത്തനംതിട്ട സ്വദേശിയായ 19 വയസുകാരൻ.
25) കുലശേഖരപതി സ്വദേശിനിയായ 20 വയസുകാരി.
26) കുലശേഖരപതി സ്വദേശിനിയായ 50 വയസുകാരി.
(കൂടാതെ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുളളവരാണ്.)
കൂടാതെ ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ ആയിരുന്ന ളാഹ സ്വദേശിനിയായ 24 വയസുകാരിയെ പത്തനംതിട്ടയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.