കോഴഞ്ചേരി : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേമലയിൽ നിന്നും കോഴഞ്ചേരി ടൗണിലേക്ക് പ്രകടനം നടത്തി.സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ.റോയിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ കെ.അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറി സ്‌റ്റെല്ലാ തോമസ്, പഞ്ചായത്തംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ ഡി.ശ്രീരാജ്, സാറാമ്മ ഷാജൻ,ലീബ ബിജി,ജോസ് പുതുപ്പറമ്പിൽ,സജി വെള്ളാറേത്ത്, സുനോജ് ചെറിയാൻ, ജോൺസൺ കൈതവന,ബാബു പള്ളത്തറ,യൂത്ത് കോൺഗ്രസ് സെക്രട്ടറി ജിൻഡ ജോൺസൺ എന്നിവർ സംസാരിച്ചു.