തിരുവല്ല: മണ്ണെണ തലയിലൊഴിച്ച് നഗരത്തിലെത്തിയ യുവതിയെ പൊലീസ് അനുനയിപ്പിച്ച് ആശുപത്രിയിലാക്കി. തിരുവല്ല നഗരസഭ ഓഫീസിനു മുന്നിലെ കാത്തിരുപ്പ് കേന്ദ്രത്തിലാണ് മുപ്പത് വയസ് തോന്നിക്കുന്ന യുവതിയെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തലയിലൂടെ മണ്ണെണ്ണ ഒഴിച്ചനിലയിൽ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ യുവാവാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് വനിതാ പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി യുവതിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞെങ്കിലും പേരോ മേൽവിലാസമോ വെളിപ്പെടുത്താൻ യുവതി തയാറായില്ല. ഇതോടെ ആംബുലൻസ് എത്തിച്ച് യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരണം സ്വദേശിനിയെന്ന് കരുതുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.