പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സഹായം നൽകുന്നതിന് എ.ഐ.വൈ.എഫ് ചെറുകോൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിന്റെ ആദ്യ വിതരണ ഉദ്ഘാടനം സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി മനോജ് ചരളയിൽ നിർവഹിച്ചു. എ.കെ.എസ്.ടിയു സംസ്ഥാന കമ്മിറ്റിയംഗം കെ.എ.തൻസീർ, എ..ഐ.വൈ..എഫ് ചെറുകോൽ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ഗഫൂർ,അജിത് കോശി, റഹീംകുട്ടി, സജിത മനോജ്,ഹസീന തൻസീർ എന്നിവർ പങ്കെടുത്തു.