പത്തനംതിട്ട: ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ 49 ജീവനക്കാർ ക്വാറന്റെനിലായി. പത്തനംതിട്ട ആർ.ടി ഓഫീസിലെ 40 പേരും കോന്നി സബ്ബ് ആർ.ടി ഓഫീസിലെ 7 പേരും റാന്നിയിൽ ജോയന്റ് ആർ.ടി.ഒ ഉൾപ്പെടെ 2 പേരുമാണ് ക്വാറന്റെനിലായത്. പത്തനംതിട്ട ആർ.ടി.ഓഫീസിലെ ഒരു ജീവനക്കാരന്റെ സ്രവം പരിശോധനയ്ക്കയച്ചപ്പോൾ പോസറ്റീവാണന്ന് തെളിഞ്ഞിരുന്നു. കോന്നി സബ്ബ് ആർ.ടി ഓഫീസ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ട ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന ഐ.ടി ടെക്‌നീഷ്യനാണ് കോന്നിയിലെ ക്രമീകരണങ്ങൾ ചെയ്തത്. താത്കാലിക രജിസ്‌ട്രേഷനും, ലൈസൻസ് പുതുക്കലും ഇത് ഓൺലൈനിൽ ലഭ്യമാണ് മറ്റുള്ളവയ്ക്ക് സെപ്തബർ 30 വരെ സാവകാശം നൽകി.