padmanabha

പത്തനംതിട്ട: എല്ലാ ഭക്തജനങ്ങൾക്കും സന്തോഷം നൽകുന്നതാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ്മ പറഞ്ഞു

. ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ പഴയത് പോലെ തുടരണമെന്നും രാജാവും സർക്കാരും തമ്മിലുണ്ടാക്കിയ കവനന്റിന് ഇന്നും വിലയുണ്ടെന്നും കോടതി വ്യക്തമാക്കിയത് ക്ഷേത്രഭരണം വിശ്വാസികൾ നടത്തണമെന്ന ദീർഘകാല ആവശ്യത്തിനുള്ള അംഗീകാരമാണ്. കുറേക്കാലമായി സംസ്ഥാനത്ത് ഹൈന്ദവ വിശ്വാസികളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു.. ആചാരങ്ങളെയും കീഴ്വഴക്കങ്ങളെയും പുച്ഛിച്ചു തള്ളാനും മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഹിന്ദു ക്ഷേത്രങ്ങളെ തകർക്കാനും ഗൂഢാലോചന നടക്കുന്നു. . ഭക്തജനങ്ങളുടെ കൂട്ടായ്മയുടെ അനിവാര്യത ഈ വിധി ഒാർമിപ്പിക്കുന്നതായും വർമ്മ പറഞ്ഞു.