തിരുവല്ല : പ്രവാസി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പേപ്പർബാഗ് ദിനാചരണവും പ്രകൃതിസൗഹൃദ ഉല്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള ബോധവൽക്കരണം ഉൾപ്പെടുത്തി വെബിനാർ നടത്തി. പേപ്പർ ബാഗ് പോലെയുള്ള ഉല്പന്നങ്ങളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ സബ്സിഡിയോടുകൂടിയ സാമ്പത്തിക സഹായം അനുവദിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ വെബിനാറിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് അദ്ധ്യക്ഷത വഹിച്ചു.സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു.അലക്സ് കൈപ്പട്ടൂർ, ജോൺസൺ പാലത്ര കോട്ടയം, ഗിരീഷ് കുമാർ, രാജൻ റാഫേൽ തിരുവനന്തപുരം,ഫിലിപ്പം എം.കോശി എന്നിവർ പങ്കെടുത്തു.