കലഞ്ഞൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗവ.ഹയർ സെക്കന്ഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.മനോജ് കുമാർ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ പി.ജയ ഹരി, ഷീല വിജയൻ ,രാജൻ ഡേവിഡ്, മനോഹരൻ നായർ, അധ്യാപകരായ ഫിലിപ്പ് ജോർജ്, ബി.ഇന്ദു എന്നിവർ സംസാരിച്ചു.