മെഴുവേലി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 മുതൽ മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർമാൻ അറിയിച്ചു. 20ന് കറുത്തവാവ് ദിവസം പിതൃപൂജ, ബലിപൂജ, തിലഹവനം, കൂട്ടനമസ്‌കാരം തുടങ്ങിയ പൂജകൾ വഴിപാടായി നടത്താവുന്നതാണ്. ബലിതർപ്പണം ഉണ്ടായിരിക്കുന്നതല്ല.