മല്ലപ്പള്ളി :ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി വർഷത്തിൽ മല്ലപ്പള്ളിയിൽ നിർമ്മിച്ച് സ്വരാജ് ഭവന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം നിർവഹിക്കും.ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിക്കും.എം.എൽ.എ മാരായ അഡ്വ. മാത്യു ടി.തോമസ്,രാജു ഏബ്രഹാം എന്നിവർ സംസാരിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിച്ച സ്വരാജ് ഭവനിൽ പട്ടികജാതി വികസന ഓഫീസ്,കൃഷി അസി.ഡയറക്ടർ ഓഫീസ്,ഡയറി എക്സ്റ്റൻഷൻ ഓഫീസ് എന്നിവ ഇവിടേക്ക് മാറ്റും. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിന് 2013-14 ൽ ലഭിച്ച അവാർഡ് തുകയായ 25 ലക്ഷം ഉൾപ്പെടെ 40ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.മൂന്നു നിലകളിലായുള്ള കെട്ടിടത്തിന്റെ തറനിരപ്പിൽ നിന്നും താഴെയുള്ള സ്ഥലത്ത് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷൻ സെന്ററും സ്ഥാപിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.