പന്തളം : ഇ.കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാർഡ് 17ലെ സാന്ത്വന കമ്മിറ്റി പിരളശേരി വടക്കേതിൽ ഉണ്ണിമോന് വീൽചെയർ നൽകി ഉദ്ഘാടനം ചെയ്‌തു. അടൂർ മദർ തേരേസാ പാലീയേറ്റീവ് രക്ഷാധികാരി ടി.ഡി ബൈജുവാണ്‌ വീൽചെയർ നൽകിയത്‌. കുരമ്പാല സോണൽ രക്ഷാധികാരി ആർ ജ്യോതികുമാർ, വാർഡ്കൗൺസിലർ അജിതാകുമാരി, കുരമ്പാല സോണൽ പ്രസിഡന്റ്‌ മുരളീധരൻ, സെക്രട്ടറി ഹരി, ട്രഷറർ മധൂസൂദനക്കുറുപ്പ്, സോണൽ കമ്മിറ്റിയംഗങ്ങളായ ഗോപിനാഥക്കുറുപ്പ്, രാജേഷ്‌കുമാർ, ദിനേശ്, അജയകുമാർ, ആശാ പ്രവർത്തക അന്നമ്മ നൈനാൻ എന്നിവരും പങ്കെടുത്തു.