പത്തനംതിട്ട : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽനിന്നും ക്ഷേമനിധി അംഗങ്ങൾക്ക്‌ ലഭിക്കുന്ന കൊവിഡ്‌ 19 പ്രത്യേക ധനസഹായമായ 1000 രൂപ ലഭിക്കാൻ അപേക്ഷിക്കേണ്ട തീയതി 31 വരെ നീട്ടി. boardswelfareassistance.ic.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. പുതുക്കിയ നിരക്കിൽ തുക അടക്കാത്ത പഴയ പദ്ധതികളായ കേരള കൈത്തൊഴിലാളി,ബാർബർ,ബ്യൂട്ടീഷൻ, അലക്ക്‌, ക്ഷേത്രജീവനം എന്നിവയിൽ ഉള്ളവർക്കും അപേക്ഷിക്കാം. ഇനിമുതൽ ഓഫീസിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതില്ല.