കോഴഞ്ചേരി : യുവമോർച്ച ജില്ലാ പ്രസിഡന്റിനെ മൃഗീയമായി മർദ്ദിക്കുകയും പതിനഞ്ചോളം നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ആറന്മുള മണ്ഡലം കമ്മിറ്റി കോഴഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.നന്ദു സുബി, ജിഷ്ണുമോഹൻ, ഉണ്ണിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.