14-cvc
കെ.എസ്.എഫ്.ഇ കൊടുമൺ ബ്രാഞ്ചും അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കും ചേർന്ന് അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിക്ക് നൽകിയ ടി.വി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ഏറ്റുവാങ്ങുന്നു.

കൊടുമൺ : അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് കെ.എസ്.എഫ്.ഇ കൊടുമൺ ബ്രാഞ്ചും അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കും ചേർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് ഡി.രാജാറാവു, ലൈബ്രറി പ്രസിഡന്റ് എൻ.സഹദേവൻ, രക്ഷാധികാരി സി.വി.ചന്ദ്രൻ,സെക്രട്ടറി കെ.സോമൻ,കെ.ജി.രാജൻ, ലൈബ്രേറിയൻ ബിന്ദു കൃഷ്ണ,യുവതയിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.