തിരുവല്ല: കുടുംബവഴക്കിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. നെടുമ്പ്രം പടിഞ്ഞാറ്റേതിൽ അമ്പിളിയുടെ മകൾക്കാണ് പരിക്കേറ്റത്. ഇരുകൈകൾക്കും സാരമായി പരിക്കേറ്റ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പരാതിയെ തുടർന്ന് മുത്തച്ഛൻ കമലാസനനെ(76) തിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.