അടൂർ: ചൂരക്കോട് ഗവ.എൽ. പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന രണ്ട് കുട്ടികൾക്ക് ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി - നവഗ്രഹ ക്ഷേത്ര ഭരണ സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ടി.വി നൽകി. ഏറത്ത് അംഗം ടി. ഡി സജി, ക്ഷേത്ര മേൽശാന്തി. അജിത് കുമാർ, പ്രസിഡന്റ് സദാശിവൻ, സെക്രട്ടറി ശ്രീകുമാർ, ഖജാൻജി.അനികുമാർ എന്നിവർ ചേർന്ന് കൈമാറി. വൈസ്. പ്രസിഡന്റ് തുളസീധരൻ, ജോ. സെക്രട്ടറി രാജുകുട്ടൻ, കമ്മറ്റിയംഗങ്ങളായ സന്തോഷ് ,ബിനു കൈലാസം, രാജേന്ദ്രൻ, ശശിധരൻ, രതീഷ്, ദിലീപ് എന്നിവർ പങ്കെടുത്തു.