മല്ലപ്പള്ളി: സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. ധർണ നടത്തി.തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ നടന്ന ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി. ജോൺ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു,എബി മേക്കരിക്കാട്ട്,ബിജു പുറത്തൂടൻ, മധു പുന്നാനി, മോനി ഇരുമേട,ജോയി തോട്ടുങ്കൽ,തമ്പി കാട്ടാമല,സജി തോട്ടത്തിമലയിൽ എന്നിവർ സംസാരിച്ചു.