closed

മലയാലപ്പുഴ: മത്സ്യത്തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാലപ്പുഴയിലെ സമ്പർക്ക പട്ടിക വിപുലമായി. ഗ്രാമപഞ്ചായത്തിലെ 5, 4 വാർഡുകളിലാണ് ഹാരിസൺ മലയാളം പ്ലാന്റെഷന്റെ ചെങ്ങറത്തോട്ടം. ജീവനക്കാരിയും സമ്പർക്ക പട്ടികയിലായതോടെ ആശുപത്രി താത്കാലികമായി അടച്ചു. തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലയങ്ങളിൽ രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതലാണ്. പഞ്ചായത്തിലെ 3, 11 വാർഡുകൾ അതീവ ജാഗ്രത നിർദേശം നൽകി. ക്ഷേത്രം ജംഗ്ഷനും പൊതീപ്പാടുമുൾപ്പെടുന്ന രണ്ട് വാർഡുകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. കുമ്പഴ ചന്തയിൽ നിന്ന് മത്സ്യമെടുത്ത് ഓട്ടോറിക്ഷയിൽ കച്ചവടം നടത്തുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടികയിൽ നിരവധി പേരുണ്ട്. പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടയ്ൻമെന്റ് സോണാക്കാൻ ജില്ലാ കളക്ടറോട് ഗ്രാമപഞ്ചായത്ത് ശുപാർശ ചെയ്തിരുന്നു. മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശാ, സന്നദ്ധ പ്രവർത്തകരും ചേർന്ന് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ഇവരെ ക്വാറന്റനിലാക്കി. മത്സ്യവ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവരും ക്വാറന്റെനിലാണ്.