തിരുവല്ല: പൊതുമരാമത്ത് തിരുവല്ല റോഡ്‌സ് ഡിവിഷനിലെ കുമ്പനാട് - ആറാട്ടുപുഴ റോഡിൽ ചെമ്പകശ്ശേരി ഭാഗത്ത് റോഡിന് കുറുകെ കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് അസി.എക്സി. എൻജിനിയർ അറിയിച്ചു.