അടൂർ: പെരിങ്ങനാട് കൊച്ചുമഠത്തിൽ വീട്ടിൽ മോഹനൻ (41) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ കാണാതായതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന സഹോദരൻ ഇന്നലെ രാവിലെ 9 ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.