കോന്നി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.രജനി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി ഏബ്രഹാം, മിനി വിനോദ് ,എലിസബത്ത് രാജു,എച്ച്.എം.സി അംഗങ്ങളായ എസ്.സന്തോഷ് കുമാർ, ദീപു, തോമസ് കാലായിൽ,ആശുപത്രി സൂപ്രണ്ട് ഡോ.എം.ടി.സി മി, ഹെൽത്ത് സൂപ്പർവൈസർ സി.വി.സാജൻ എന്നിവർ സംസാരിച്ചു.