പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 47 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 13 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയിൽ ഇതുവരെ ആകെ 581 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. തിരുവനന്തപുരം ജില്ലയിൽ ചികിത്സയിൽ ആയിരുന്ന ഒരാൾ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 297 ആണ്.
നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 283 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 271 പേർ ജില്ലയിലും, 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ പത്തനംതിട്ടയിൽ ഇന്നലെ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 17 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 80 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 36 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 11 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 301 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 55 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 1590 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2419 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1745 പേരും നിരീക്ഷണത്തിലാണ്.
കേരളത്തിന് പുറത്തുനിന്ന് എത്തി
രോഗം സ്ഥിരീകരിച്ചവർ
1) ദുബായിൽ നിന്ന് എത്തിയ സീതത്തോട് സ്വദേശിയായ 44 വയസുകാരൻ.
2) മസ്‌ക്കറ്റിൽ നിന്ന് എത്തിയ വല്ലന സ്വദേശിയായ 53 വയസുകാരൻ.
3) ദുബായിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിയായ 26 വയസുകാരൻ.
4) സൗദിയിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശിയായ 52 വയസുകാരൻ.
5) മസ്‌ക്കറ്റിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശിയായ 33 വയസുകാരൻ.
6) ദുബായിൽ നിന്ന് എത്തിയ കിടങ്ങന്നൂർ സ്വദേശിയായ 38 വയസുകാരൻ.
7) ദുബായിൽ നിന്ന് എത്തിയ പാടം സ്വദേശിയായ 27 വയസുകാരൻ.
8) ചെന്നൈയിൽ നിന്ന് എത്തിയ പന്തളം സ്വദേശിയായ 37 വയസുകാരൻ.
9) ബാംഗ്ലൂരിൽ നിന്ന് എത്തിയ മലയാലപ്പുഴ സ്വദേശിയായ 26 വയസുകാരൻ.
10) ദുബായിൽ നിന്ന് എത്തിയ കുറിയന്നൂർ സ്വദേശിയായ 51 വയസുകാരൻ.
11) സൗദിയിൽ നിന്ന് എത്തിയ അയിരൂർ സ്വദേശിനിയായ 36 വയസുകാരി
12) യു.എ.ഇ.യിൽ നിന്ന് എത്തിയ നെല്ലിക്കാല സ്വദേശിയായ 24 വയസുകാരൻ.
13) ദുബായിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 30 വയസുകാരൻ.
14) ദുബായിൽ നിന്ന് എത്തിയ ചിറ്റാർ സ്വദേശിയായ നാലു വയസുകാരൻ.
15) തമിഴ്നാട്ടിൽ നിന്ന് എത്തിയ ഏനാത്ത് സ്വദേശിയായ 17 വയസുകാരൻ.
16) ഡൽഹിയിൽ നിന്ന് എത്തിയ തുവയൂർ സൗത്ത് സ്വദേശിനിയായ 16 വയസുകാരി.
17) ദുബായിൽ നിന്ന് എത്തിയ ഏഴംകുളം സ്വദേശിയായ 48 വയസുകാരൻ.
18) യു.എസ്.എയിൽ നിന്ന് എത്തിയ കുന്നന്താനം സ്വദേശിയായ 59 വയസുകാരൻ.
19) ദുബായിൽ നിന്ന് എത്തിയ തുവയൂർ നോർത്ത് സ്വദേശിയായ 46 വയസുകാരൻ.
20) ദുബായിൽ നിന്ന് എത്തിയ അതിരുങ്കൽ സ്വദേശിനിയായ 25 വയസുകാരി.
21) ഷാർജയിൽ നിന്ന് എത്തിയ വയല സ്വദേശിയായ 30 വയസുകാരൻ.
22) സൗദിയിൽ നിന്ന് എത്തിയ കലഞ്ഞൂർ സ്വദേശിയായ 38 വയസുകാരൻ.
23) ദുബായിൽ നിന്ന് എത്തിയ പന്തളം സ്വദേശിയായ 31 വയസുകാരൻ.
24) ദുബായിൽ നിന്ന് എത്തിയ ചായലോട് സ്വദേശിയായ 43 വയസുകാരൻ.
25) യു.എ.ഇ.യിൽ നിന്ന് എത്തിയ അയിരൂർ സ്വദേശിനിയായ 35 വയസുകാരി.
26) ഡൽഹിയിൽ നിന്ന് എത്തിയ മാരാമൺ സ്വദേശിയായ 60 വയസുകാരൻ.
27) മസ്‌ക്കറ്റിൽ നിന്ന് എത്തിയ കോഴഞ്ചേരി സ്വദേശിയായ 64 വയസുകാരൻ.
28) ദുബായിൽ നിന്ന് എത്തിയ കാട്ടൂർ സ്വദേശിനിയായ 34 വയസുകാരി.
29) ബാംഗ്ലൂരിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിനിയായ 52 വയസുകാരി.
30) ബാംഗ്ലൂരിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിയായ 60 വയസ്സുകാരൻ.
31) ഡൽഹിയിൽ നിന്ന് എത്തിയ റാന്നിഅങ്ങാടി സ്വദേശിനിയായ 14 വയസുകാരി.
32) സൗദിയിൽ നിന്ന് എത്തിയ വടക്കേടത്തുകാവ് സ്വദേശിയായ 45 വയസുകാരൻ.
33) ഷാർജയിൽ നിന്ന് എത്തിയ തട്ട സ്വദേശിയായ 38 വയസുകാരൻ.
34) ദുബായിൽ നിന്ന് എത്തിയ കുറിയന്നൂർ സ്വദേശിയായ 54 വയസുകാരൻ.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1) തിരുവല്ല, തുകലശേരി സ്വദേശിനിയായ 39 വയസുകാരി.
2) കുലശേഖരപതി സ്വദേശിനിയായ 36 വയസുകാരി.
3) കുലശേഖരപതി സ്വദേശിയായ ഏഴു വയസുകാരൻ.
4) കുലശേഖരപതി സ്വദേശിനിയായ 75 വയസുകാരി.
5) തണ്ണിത്തോട് സ്വദേശിയായ 25 വയസുകാരൻ.
6) കുലശേഖരപതി സ്വദേശിയായ 11 വയസുകാരൻ.
7) പത്തനംതിട്ട സ്വദേശിനിയായ 11 വയസുകാരി.
8) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി.
9) പത്തനംതിട്ട സ്വദേശിയായ 27 വയസുകാരൻ.
10) പത്തനംതിട്ട സ്വദേശിനിയായ 24 വയസുകാരി.
11) പത്തംതിട്ട സ്വദേശിയായ 28 വയസുകാരൻ.
12) പന്തളം സ്വദേശിയായ 45 വയസുകാരൻ.
13) നാരങ്ങാനം സ്വദേശിയായ 33 വയസുകാരൻ.