zone

പത്തനംതിട്ട: കൊവിഡ് 19 വ്യാപനം തടയുന്നതിന് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാർഡുകളിലും ഏർപ്പെടുത്തിയിട്ടുള്ള കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം 15 മുതൽ ഏഴു ദിവസത്തേക്കു കൂടി നീട്ടി ജില്ലാ കളക്ടർ പി.ബി.നൂഹ് ഉത്തരവായി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 51 ആവുകയും ഇവരുടെ പ്രാഥമിക സമ്പർക്കം 700 പേരില്‍ കൂടുതലാകുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നീട്ടിയത്.