പത്തനംതിട്ട: ജില്ലയിൽ 13പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 86 ആയി. പത്തനംതിട്ട നഗരസഭാ പരിധിയിൽ കുലശേഖരപതി അടക്കം 9, പന്തളം, നാരങ്ങാനം, തണ്ണിത്തോട്, തിരുവല്ല എന്നിവിടങ്ങളിൽ ഒരാേരുത്തർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ ആകെ 581 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 387സാമ്പിൾ ഫലങ്ങൾ നെഗറ്റീവായി ലഭിച്ചിട്ടുണ്ട്.