ചിറ്റാർ : ചിറ്റാർ ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് ഒാഫീസിന് മുൻപിൽ മാർച്ചും ധർണയും നടത്തി.മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ നേതൃത്വം നൽകി. ഡി സി.സി. ജനറൽസെക്രട്ടറി എസ് വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയതു. കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയി ജോർജ്, ഡി സി.സി. മെമ്പർ സജി കുളത്തുങ്കൽ ,തമ്പാൻ പറമ്പേത്ത്, രവി കണ്ടത്തിൽ, പഞ്ചായത്ത് മെമ്പർ എലിസബത്ത് ജോസഫ്, അന്നമ്മ ജോർജ്, ,ബി.ഹനീഫ, എ.ബഷീർ, ജേക്കബ് കൊന്നയ്ക്കൽ, റ്റി റ്റി.ജോർജി ജോൺ, പി.കെ.സോമരാജൻ റ്റി.പി ഷിബു എന്നിവർ പ്രസംഗിച്ചു.